Sorry, you need to enable JavaScript to visit this website.

പഴയ തട്ടകത്തില്‍ മൗറിഞ്ഞോക്ക്  നിരാശ, ചെല്‍സിയോട് തോറ്റു

ലണ്ടന്‍ - ഒരു കാലത്ത് താന്‍ അടക്കിഭരിച്ച ചെല്‍സി ഗ്രൗണ്ടില്‍ ജോസെ മൗറിഞ്ഞോക്ക് നിരാശപ്പെടുത്തുന്ന മടങ്ങിവരവ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മൗറിഞ്ഞോയുടെ ടോട്ടനത്തെ പഴയ ശിഷ്യനായ ഫ്രാങ്ക് ലംപാഡിന്റെ ചെല്‍സി 2-1 ന് തോല്‍പിച്ചു. അപൂര്‍വമായി സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം കിട്ടിയ ഒലിവിയര്‍ ജിരൂവും മാര്‍കോസ് അലോണ്‍സോയുമാണ് ചെല്‍സിയുടെ ഗോളടിച്ചത്. ഇതോടെ നാലാം സ്ഥാനത്ത് ചെല്‍സി നില ഭദ്രമാക്കി. 
മറുപടി ഗോളിനായി ടോട്ടനത്തിന് 89 ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. എറിക് ലമേലയുടെ ഷോട്ട് ആന്റോണിയൊ റൂഡിഗറുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ചെല്‍സി നായകന്‍ സെസാര്‍ അസ്പലിക്യൂട്ടയെ ചവിട്ടിയ ടോട്ടനം മിഡ്ഫീല്‍ഡര്‍ ജിയോവാനി ലെസല്‍സോക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്ന് പിന്നീട ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ പറഞ്ഞു. 
കഴിഞ്ഞ 14 കളികളില്‍ വെറും 15 പോയന്റ് മാത്രം സമ്പാദിച്ച ചെല്‍സിയെ ടോട്ടനം മറികടക്കുമെന്ന് തോന്നിയതായിരുന്നു. മൗറിഞ്ഞൊ രണ്ടു ഘട്ടങ്ങളില്‍ കോച്ചായപ്പോഴും ചെല്‍സിക്ക് കിരീടം നേടിക്കൊടുത്തിരുന്നു. 


 

Latest News