Sorry, you need to enable JavaScript to visit this website.

പാകിസ്താന്‍ സിന്ദാബാദ് ; അമൂല്യ പരപ്പനഅഗ്രഹാര ജയിലില്‍, കുടുംബത്തിന് പോലിസ് സുരക്ഷ

ബംഗളുരു- പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ അമൂല്യ ലിയേണയുടെ കുടുംബത്തിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. യുവതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണിത്. ഇവരുടെ ചിക്കമംഗളുരുവിലെ വീടിന് നേരെ ആക്രമണം നടന്നതിനെ തുടര്‍ന്നാണ് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ അമൂല്യയുടെ വീട്ടിലെത്തി പിതാവ് വസിമിനെ ചോദ്യം ചെയ്തിരുന്നു. ഭാരത് മാതാ കി ജയ് എന്ന് വിളിപ്പിക്കുന്നത് അടക്കമുള്ള വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ബംഗളുരുവിലും മറ്റ് ജില്ലകളിലും പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം പോലിസ് അറസ്റ്റ് ചെയ്ത അമൂല്യ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കൊപ്പ പോലിസ് അറിയിച്ചു.

Latest News