Sorry, you need to enable JavaScript to visit this website.

33-ന് അഞ്ച്, രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മോശം ടോട്ടല്‍

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് അവസാന അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടു. 165 ന് ഓളൗട്ടായി. ന്യൂസിലാന്റ് ശക്തമായി തിരിച്ചടിക്കുകയാണ്. ടോം ലേതമിനെ (11) ഇശാന്ത് ശര്‍മ പുറത്താക്കിയെങ്കിലും ടോം ബ്ലന്‍ഡലും കെയ്ന്‍ വില്യംസനും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 
തലേന്ന് ക്രീസിലുണ്ടായിരുന്ന അജിന്‍ക്യ രഹാനെയും (46 നോട്ടൗട്ട്) റിഷഭ് പന്തും (19 നോട്ടൗട്ട്) 103 പന്ത് നീണ്ട ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഉറച്ചുനിന്നെങ്കിലും റണ്ണൗട്ട് കിവീസിന് വഴി തുറന്നു. 33 റണ്‍സെടുക്കുന്നതിനിടെ അവസാന അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. 
രഹാനെ കൂട്ടുകാരന്റെ വിളി കേള്‍ക്കാതെ ഓടിയതാണ് റിഷഭിന്റെ റണ്ണൗട്ടിന് കാരണം. രഹാനെക്കു വേണ്ടി റിഷഭ് സ്വയം ഔട്ടായി. രഹാനെയുടെ കരിയറില്‍ ആദ്യമായാണ് റണ്ണൗട്ടില്‍ പങ്കാളിയാവുന്നത്. 
അടുത്ത പന്തില്‍ ആര്‍. അശ്വിനെ ടിം സൗത്തീ പുറത്താക്കി. രഹാനെക്കും അധികം തുടരാനായില്ല. മുഹമ്മദ് ഷമി 20 പന്തില്‍ 21 റണ്‍സടിച്ചതിനാലാണ് സ്‌കോര്‍ ഇത്രയെങ്കിലുമെത്തിയത്. 
 

Latest News