Sorry, you need to enable JavaScript to visit this website.

വിക്കറ്റ്കീപ്പര്‍ കൈവിട്ടു, പൂനത്തിന് ഹാട്രിക് നഷ്ടം

സിഡ്‌നി - ട്വന്റി20 വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ പൂനം യാദവിന് നിര്‍ഭാഗ്യം കൊണ്ട് ഹാട്രിക് നഷ്ടമായി. കരിയറില്‍ മൂന്നാം തവണയാണ് തനിക്ക് ഹാട്രിക് നഷ്ടപ്പെടുന്നതെന്ന് പൂനം യാദവ് പറഞ്ഞു. വിക്കറ്റ്കീപ്പര്‍ താനിയ ഭാട്ടിയയുടെ അപൂര്‍വ പിഴവാണ് ഹാട്രിക് നഷ്ടപ്പെടാന്‍ കാരണം. എങ്കിലും പരിക്കിനു ശേഷം ഉജ്വലമായി തിരിച്ചുവരാന്‍ സഹായിച്ചതിന് സഹതാരങ്ങള്‍ക്ക് പൂനം നന്ദി പറഞ്ഞു. 
ഫിസിയോയും സഹതാരങ്ങളും സഹായിച്ചതിനാല്‍ മാത്രമാണ് ഈ തിരിച്ചുവരവ് സാധ്യമായത്. മുമ്പും ഈ ഗ്രൗണ്ടില്‍ താന്‍ ഓസ്‌ട്രേലിയക്കെതിരെ നന്നായി ബൗള്‍ ചെയ്തിരുന്നുവെന്ന് സ്പിന്നര്‍ പറഞ്ഞു.
റെയ്ച്ചല്‍ ഹെയ്ന്‍സിനെയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയെയും തുടര്‍ച്ചയായ പന്തുകളില്‍ പൂനം പുറത്താക്കി. പൂര്‍ണമായും കബളിപ്പിക്കപ്പെട്ട ഹെയ്ന്‍സ് സ്റ്റമ്പ്ഡായപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പെറി ബാറ്റിനും പാഡിനുമിടയിലൂടെ ബൗള്‍ഡായി. പകരം വന്ന ജെസ് ജോനാസനെ പുറത്താക്കി പൂനം ഹാട്രിക് നേടേണ്ടതായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ ക്യാച്ച് കൈവിട്ടു.
 

Latest News