Sorry, you need to enable JavaScript to visit this website.

ലണ്ടന്‍ പള്ളിയില്‍ മുഅദ്ദിനെ കുത്തിക്കൊല്ലാന്‍ ശ്രമം; അക്രമി അറസ്റ്റില്‍

ലണ്ടന്‍- ലണ്ടനിലെ പള്ളിയില്‍ മുഅദ്ദിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടന്‍ സെന്‍ട്രല്‍ പള്ളിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ബക്കിംഗ്ഹാം പാലസില്‍നിന്ന് മൂന്ന് മൈല്‍സ് മാത്രം അകലെയുള്ള പള്ളിയിലാണ് അതിക്രമിച്ചു കയറി പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുഅദ്ദിനെ കുത്തി പരിക്കേല്‍പിച്ചത്. 70 കാരനായ ഇദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.
കൊലപാതകത്തിനു ശ്രമിച്ചയാളെ ബലം പ്രയോഗിച്ചാണ് പള്ളിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഭീകരതയുമായി ബന്ധപ്പെട്ട സംഭവമല്ലെന്ന് പോലീസ് പറഞ്ഞു. ജീന്‍സ് ധരിച്ച വെള്ളക്കാരനെ പള്ളിക്കകത്ത് പോലീസുകാര്‍ കീഴ്‌പ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

 

Latest News