വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കാലിടറുന്നു. നല്ല കാറ്റിലും പച്ചപ്പുള്ള പിച്ചിലും ആദ്യം ബൗള്‍ ചെയ്യാന്‍ കിട്ടിയ അവസരം ന്യൂസിലാന്റ് മുതലാക്കുകയാണ്. അഞ്ചിന് 107 ലേക്ക് ഇന്ത്യ തകര്‍ന്നു. അരങ്ങേറ്റത്തില്‍ കെയ്ല്‍ ജെയ്മിസന്‍ മൂന്നു വിക്കറ്റെടുത്തു. ടിം സൗത്തീക്കും ട്രെന്റ് ബൗള്‍ടിനും ഓരോ വിക്കറ്റ് കിട്ടി. ന്യൂസിലാന്റ് കുപ്പായമിട്ട ഏറ്റവും നീളമേറിയ കളിക്കാരനായ ജെയ്മിസന്‍ ഉയരക്കൂടുതലിന്റെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്തി.
പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), വിരാട് കോഹ്‌ലി (2), ഹനുമ വിഹാരി (7) എന്നിവരാണ് പുറത്തായത്. വൃദ്ധിമാന്‍ സാഹക്കു പകരം അവസരം കിട്ടിയ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കൊപ്പം ക്രീസില്‍. പരിക്കില്‍ നിന്ന് കരകയറിയ ഇശാന്ത് ശര്‍മ കളിക്കുന്നുണ്ട്.