Sorry, you need to enable JavaScript to visit this website.

വേള്‍ഡ് കപ്പ്: ഖത്തര്‍ ബിഇന്‍ ചെയര്‍മാനെതിരെ കുറ്റം ചുമത്തി

ജനീവ- വേള്‍ഡ് കപ്പ് ടെലിവിഷന്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഫിഫ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ഖത്തര്‍ ബിഇന്‍ മീഡിയ ഗ്രൂപ്പ് സി.ഇ.ഒയും ഫ്രഞ്ച് ഫുട്ബാള്‍ ക്ലബ് സെയിന്റ് ജെര്‍മെയിന്‍ പ്രസിഡന്റുമായ നാസര്‍ ഖലൈഫിക്കെതിരെ സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. മുന്‍ ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാള്‍ക്കെ കൈക്കൂലി വാങ്ങിയവരില്‍ ഉള്‍പ്പെടും.
ഖത്തര്‍ ഫുട്‌ബോള്‍, ടെലിവിഷന്‍ ഉദ്യോഗസ്ഥനായ നാസര്‍ അല്‍ഖലൈഫിയെ മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍  കഴിഞ്ഞ മാസം ഫിഫ കുറ്റവിമുക്തനാക്കിയിരുന്നു. 2026 ലേയും 2030ലേയും ടെലിവിഷന്‍ സംപ്രേഷണ അവകാശം നേടിയെടുക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളിക്കളയുകയായിരുന്നു. ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കാന്‍ ഫിഫ രമ്യമായ പരിഹാരത്തിലെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
നാസര്‍ അല്‍ ഖലൈഫി യുവേഫ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്.
2015 ല്‍ നീക്കം ചെയ്യുന്നതുവരെ വേള്‍ഡ് കപ്പ് അവകാശം നല്‍കുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന വാള്‍ക്കെക്ക് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.

 

Latest News