Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മരുഭൂ വെട്ടുകിളികള്‍ക്ക് സാധ്യത; ജാഗ്രത പുലര്‍ത്തണം

ദമാം- കിഴക്കന്‍ പ്രവിശ്യയിലേക്കും സമീപ പ്രദേശങ്ങളിലേക്കും മരുഭൂ വെട്ടുകിളികള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും സൗദി അറാംകോക്ക് കീഴിലെ സെന്‍ട്രല്‍ കമ്മ്യൂണിറ്റി വിഭാഗം മുന്നറിയിപ്പ് നല്‍കി.
വന്‍തോതില്‍ വരുന്ന ഇവ കടന്നുപോകുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അറിയിപ്പില്‍ പറയുന്നു.
വീടുകളുടെ വാതിലും ജനലും കിച്ചണ്‍ വെന്റിലേഷനും അടയ്ക്കണമെന്നും ആകാശം തെളിയുന്നതുവരെ പരമാവധി വീടുകളില്‍തന്നെ കഴിയണമെന്നും സുരക്ഷാ നിര്‍ദേശങ്ങളില്‍ പറയുന്നു. ഈ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ വെട്ടുകിളികള്‍ വീടുകളിലും ഓഫീസുകളിലും പ്രവേശിക്കുന്നത് തടയാം. അപകടങ്ങളുണ്ടായാലും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് തകരാറുണ്ടായാലും 939 നമ്പറില്‍ വിളിച്ചറിയിക്കണം

 

Latest News