Sorry, you need to enable JavaScript to visit this website.

തെരുവിൽ വിൽപനക്കു വെച്ച ഫർണിച്ചർ ബലദിയ പിടിച്ചു 

മക്ക മൻസൂർ സ്ട്രീറ്റിലെ ഹോശ് ബകറിൽ തെരുവിൽ വിൽപനക്ക് പ്രദർശിപ്പിച്ച ഫർണിച്ചറും സ്റ്റേഷനറി വസ്തുക്കളും മറ്റും നീക്കം ചെയ്യുന്നു. 

മക്ക - മൻസൂർ സ്ട്രീറ്റിലെ ഹോശ് ബകറിൽ തെരുവിൽ വിൽപനക്ക് പ്രദർശിപ്പിച്ച ഫർണിച്ചറും സ്റ്റേഷനറി വസ്തുക്കളും മിസ്ഫല ബലദിയ പിടിച്ചെടുത്ത് നശിപ്പിച്ചു. വഴിവാണിഭക്കാരുടെ സ്റ്റാളുകളും അധികൃതർ നീക്കം ചെയ്തു. സുരക്ഷാ വകുപ്പുകളുടെയും മക്ക നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെയാണ് ഫർണിച്ചറും മറ്റും പിടിച്ചെടുത്ത് നശിപ്പിച്ചത്. 112 ടൺ  ഉൽപന്നങ്ങളാണ് അധികൃതർ ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഷെവലുകളുടെ സഹായത്തോടെയാണ് ഫർണിച്ചറും സ്റ്റാളുകളും നശിപ്പിച്ച് ലോറികളിൽ നീക്കം ചെയ്തത്. 

 

 

Tags

Latest News