Sorry, you need to enable JavaScript to visit this website.

നയനമനോഹര കാഴ്ചയൊരുക്കി തബൂക്കിൽ മഞ്ഞുവീഴ്ച

തബൂക്കിലെ അല്ലോസ് മലനിരകളിലുണ്ടായ മഞ്ഞുവീഴ്ച 
തബൂക്കിലെ അല്ലോസ് മലനിരകളിലുണ്ടായ മഞ്ഞുവീഴ്ച 


തബൂക്ക് - തബൂക്കിലെ അല്ലോസ് മലനിരകളിൽ കനത്ത മഞ്ഞുവീഴ്ച. നിയോം പദ്ധതി പ്രദേശത്തിൽ പെട്ട ഭാഗമാണിത്. മഞ്ഞുവീഴ്ചക്കൊപ്പം നേരിയ തോതിലുള്ള മഴയുമുണ്ടായി. മഞ്ഞുവീഴ്ച സമ്മാനിച്ച നയന മനോഹര കാഴ്ച ആസ്വദിക്കുന്നതിന് അതിശൈത്യം അവഗണിച്ച് പ്രദേശവാസികൾ ഒഴുകിയെത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് തബൂക്കിലെ അല്ലോസ് മലനിരകളിൽ മഞ്ഞുവീഴ്ചയുണ്ടാകുന്നത്.

 


 

Latest News