Sorry, you need to enable JavaScript to visit this website.

എ.ടി.എമ്മുകൾ തകർത്ത പ്രതി അറസ്റ്റിൽ

ജിസാൻ അൽദർബിൽ തകർക്കപ്പെട്ട എ.ടി.എമ്മുകൾ

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽദർബിൽ പ്രാദേശിക ബാങ്കുകൾക്കു കീഴിലെ എട്ടു എ.ടി.എമ്മുകൾ അടിച്ചുതകർത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ വ്യത്യസ്ത റോഡുകളിൽ സ്ഥാപിച്ച എ.ടി.എമ്മുകളുടെ സ്‌ക്രീനുകളാണ് പ്രതി തകർത്തത്. തകർന്ന എ.ടി.എമ്മുകളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ബാങ്കുകൾ പോലീസിൽ പരാതികളും നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

Tags

Latest News