Sorry, you need to enable JavaScript to visit this website.

ഗോളടി തുടര്‍ന്ന് ബെഫതിംബി, ഹിലാലിന് രണ്ടാം വിജയം

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സൗദി അറേബ്യന്‍ ടീമുകള്‍ക്ക് ജയം. നിലവിലെ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ യു.എ.ഇയില്‍ ശബാബ് അല്‍അഹ്‌ലിയെ 2-1 ന് തോല്‍പിച്ചു. കുവൈത്തിലെ ജാസിം അഹ്മദ് സ്റ്റേഡിയത്തില്‍ അല്‍അഹ്‌ലി അതേ മാര്‍ജിന് ഇറാനിലെ ഇസ്തിഖ്‌ലാലിനെ കീഴടക്കി. 
ശബാബ് അല്‍അഹ്‌ലിക്കെതിരെ അല്‍ഹിലാലിന്റെ രണ്ടു ഗോളും കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ ബഫെതിംബി ഗോമിസിന്റെ ബൂട്ടില്‍ നിന്നായിരുന്നു (36, 72 മിനിറ്റുകളില്‍). യൂസുഫ് ജാബിര്‍ (24) താല്‍ക്കാലികമായി ശബാബിന് സമനില നേടിക്കൊടുത്തിരുന്നു. സല്‍മാന്‍ അല്‍മുആഷിറിന്റെ ഇരട്ട ഗോളാണ് ഇസ്തിഖ്‌ലാലിനെതിരെ അല്‍അഹ്‌ലിക്ക് വിജയം നല്‍കിയത്. പതിനേഴാം മിനിറ്റിലെ ആദ്യ ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. അമീര്‍ മുതഹിരിയിലൂടെ അഞ്ചു മിനിറ്റിനകം ഇസ്തിഖ്‌ലാല്‍ തിരിച്ചടിച്ചു. എന്നാല്‍ 29 ാം മിനിറ്റില്‍ സല്‍മാന്‍ വീണ്ടും സ്‌കോര്‍ ചെയ്തു. 
ഗ്രൂപ്പ് ബി-യില്‍ ഹിലാലും പാഖ്തകോറും രണ്ടു കളികളും ജയിച്ച് ഒന്നാം സ്ഥാനം പങ്കിടുന്നു. ഗ്രൂപ്പ് എ-യില്‍ അല്‍അഹ്‌ലിയുടെ ആദ്യ ജയമാണ് ഇത്. അഹ്‌ലിയും അല്‍വഹ്ദയും നാലു പോയന്റുമായി ഒന്നാം സ്ഥാനത്ത് ഒപ്പമാണ്. 

Latest News