Sorry, you need to enable JavaScript to visit this website.

വീട്ടുജോലിക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി മുന്‍സൗദി പ്രവാസി

മലബാര്‍ ടൈംസ് ന്യൂസ്

മലപ്പുറം- മതത്തിന്റെ പേരില്‍ മനുഷ്യരെ ധ്രുവീകരിക്കുന്നതിന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ ജോലിക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി മുന്‍പ്രവാസിയുടെ മാതൃക.

സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന പാണക്കാട് മറ്റത്തൂര്‍ സ്വദേശിയായ നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടിയാണ്  തന്റെ വീട്ടില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍ പ്രസാദിനും അമ്മ കല്ലിങ്ങല്‍ ശാരദക്കും കാര്‍ സമ്മാനമായി നല്‍കിയത്. അമ്മ ശാരദ 26 വര്‍ഷമായി മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ ജോലി നോക്കുന്നു. മകന്‍ പ്രസാദ് ഡ്രൈവര്‍ ജോലി ആരംഭിച്ചിട്ട് 16 വര്‍ഷമായി.

ആറ് ലക്ഷം രൂപയിലേറെ വിലയുള്ള കാറാണ് വാങ്ങി നല്‍കിയത്. എന്തു ബുദ്ധിമുട്ടുണ്ടായാലും ഇപ്പോള്‍ അജ്ഫാന്‍ എം.ഡിയായ മുഹമ്മദ് കുട്ടി സഹായിക്കാറുണ്ടെന്ന് പ്രസാദ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ ഭാര്യയാണ് പ്രസാദിനും കുടുംബത്തിനും കാറിന്റെ താക്കോല്‍ കൈമാറിയത്. മുഹമ്മദ് കുട്ടിയുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാര്‍ഥിക്കുകയാണ് പ്രസാദ്.
സൗദിയില്‍ അല്‍ഹസയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് കുട്ടി നാട്ടില്‍ തിരിച്ചെത്തി വ്യവസായ, വ്യാപാര സംരംഭങ്ങള്‍ ആരംഭിക്കുകയായിരുന്നു.   

 

Latest News