Sorry, you need to enable JavaScript to visit this website.

പഴയ റയല്‍ താരം സിദാനെ ചവിട്ടിവീഴ്ത്തി

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റവീഗോയുടെ ജോസഫ് അയ്ദൂ റയല്‍ കോച്ച് സിനദിന്‍ സിദാനെ ചവിട്ടിയിട്ടു. റയലിന്റെ പഴയ കളിക്കാരനാണ് അയ്ദു. ബോള്‍ സൈഡ്‌ലൈന്‍ കടക്കാതിരിക്കാനുള്ള തത്രപ്പാടിനിടയിലായിരുന്നു ഇത്. സിദാന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മത്സരത്തില്‍ റയല്‍ മഡ്രീഡിന്റെ കുതിപ്പ് സെല്‍റ്റവീഗൊ തടഞ്ഞു. അവസാന വേളയിലെ ഗോളില്‍ സെല്‍റ്റ 2-2 ന് റയലിനെ തളച്ചു. റയല്‍ സമനില വഴങ്ങിയത് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ആശ്വാസമായി. റയലിന്റെ ലീഡ് ഒരു പോയന്റായി കുറഞ്ഞു. ബാഴ്‌സലോണക്ക് 10 പോയന്റ് പിന്നിലാണ് മറ്റു ടീമുകള്‍. തുടര്‍ച്ചയായ അഞ്ച് ജയങ്ങളോടെയാണ് ബാഴ്‌സലോണയെ റയല്‍ മറികടന്നത്.
രണ്ടു മാസത്തിനുള്ള ശേഷമുള്ള ആദ്യ കളിയില്‍ എഡന്‍ ഹസാഡ് ഫോമിലായിരുന്നുവെങ്കിലും റയലിന് വിജയം നേടിക്കൊടുക്കാനായില്ല. ഗാരെത് ബെയ്ല്‍, കരീം ബെന്‍സീമ എന്നിവര്‍ക്കൊപ്പം ഹസാഡ് ആക്രമണം നയിച്ചു. 

Latest News