Sorry, you need to enable JavaScript to visit this website.

ഖസീമിൽ ലോകത്തെ ഏറ്റവും വലിയ ഒട്ടക ചികിത്സാലയം നിർമിക്കുന്നു

റിയാദ്- ഒട്ടകങ്ങളെ ചികിത്സിക്കാൻ ഏറ്റവും വലിയ ആശുപത്രിയുടെ നിർമാണം അൽഖസീമിൽ അന്തിമഘട്ടത്തിൽ. 100 മില്യൺ റിയാൽ മുതൽമുടക്കിലുള്ള സലാം വെറ്ററിനറി ഹോസ്പിറ്റൽ ഫോർ കാമൽസ് എന്ന ഈ അത്യാധുനിക ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും. കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ സ്വകാര്യ നിക്ഷേപകരാണ് ഈ ആശുപത്രി സമുച്ചയം ഏറ്റെടുത്തിരിക്കുന്നത്.
ഒട്ടകങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ നൽകുന്നതോടൊപ്പം ഒട്ടക വളർത്തൽ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഡോ. ഹമദ് അൽബത്ശാൻ പറഞ്ഞു. സലാം ആശുപത്രിക്ക് പുറമെ മറ്റൊരു ആശുപത്രി കൂടി നിർമിക്കാൻ പദ്ധതിയുണ്ട്്. ഒട്ടകങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാനും അതു സംബന്ധിച്ച് ഗവേഷണം നടത്താനും ഇവിടെ സൗകര്യമുണ്ടാകും. പ്രാരംഭ ലൈസൻസാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. 
ഡോക്ടർമാരെ നിയമിച്ചാൽ അന്തിമ ലൈസൻസ് നൽകും. മൃഗ സംരക്ഷണ മേഖലയിൽ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ബീജ സങ്കലന കേന്ദ്രങ്ങൾ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകർക്ക് എല്ലാവിധ സൗകര്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Latest News