Sorry, you need to enable JavaScript to visit this website.

കൊമേഴ്‌സ്യൽ സർട്ടിഫിക്കറ്റ് (സി.ആർ) ഇനി ഇംഗ്ലീഷിലും

റിയാദ്- അറബിയിൽ മാത്രം ലഭ്യമായിരുന്ന കൊമേഴ്‌സ്യൽ സർട്ടിഫിക്കറ്റ് (സി.ആർ) ഇനി ഇംഗ്ലീഷിലും ലഭ്യമാകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. വിദേശ വ്യാപാര നടപടിക്രമങ്ങൾ സുഗമമാകാൻ വേണ്ടിയാണ് മന്ത്രാലയത്തിന്റെ ഓൺലൈനിൽ നിന്ന് സിജ്ൽ തിജാരിയെന്ന സി.ആർ സർട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് കോപി ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കുന്നത്. കമ്പനികൾക്കും വ്യക്തിഗത സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും. 
വ്യാപാര മേഖലയുടെ വളർച്ച ലക്ഷ്യം വെക്കുന്ന ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് തിഖ കമ്പനിയുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കുന്നത്. 
നേരത്തെ അറബിയിൽ മാത്രമുണ്ടായിരുന്ന ഈ സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് വിദേശ വ്യാപാരത്തിന് ഉപയോഗിച്ചിരുന്നത്. ചേംബർ ഓഫ് കൊമേഴ്‌സ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ അറ്റസ്റ്റേഷൻ കൂടി ഈ പരിഭാഷയിൽ ആവശ്യമായിരുന്നു.
 

Tags

Latest News