Sorry, you need to enable JavaScript to visit this website.

അജയ്യരായി 43 മത്സരം, കിരീടം അഞ്ച് ജയം അരികെ

നോര്‍വിച് - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് ലീഡ് 25 പോയന്റായി ഉയര്‍ത്തി. അവശേഷിച്ച 12 കളികളില്‍ അഞ്ചെണ്ണം ജയിച്ചാല്‍ 30 വര്‍ഷത്തിനു ശേഷം അവര്‍ക്ക് ചാമ്പ്യന്മാരാവാം. വിരസമായ മത്സരത്തില്‍ സാദിയൊ മാനെയുടെ മാജിക്കിലൂടെ അവര്‍ നോര്‍വിച്ചിനെ 1-0 ന് തോല്‍പിച്ചു. 
43 കളികളിലായി ലിവര്‍പൂള്‍ അപരാജിത മുന്നേറ്റം തുടരുകയാണ്. ആഴ്‌സനലിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ആറു കളികളില്‍ തോല്‍ക്കാതിരുന്നാല്‍ മതി. അവസാന 35 കളികളില്‍ മുപ്പത്തിനാലും അവര്‍ ജയിച്ചു. ഏക സമനില മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടായിരുന്നു.

Latest News