Sorry, you need to enable JavaScript to visit this website.

കൊറോണ കണ്ടെത്തൽ വളരെ എളുപ്പം 

ബെയ്ജിംഗ്- ഭയം പരത്തി ലോകം മുഴുവൻ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ അതിവേഗത്തിൽ കണ്ടത്താൻ സാധിയ്ക്കുന്ന പുതിയ രീതി കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ വിദഗ്ധർ. രോഗികളെ അതിവേഗം പരിശോധിച്ച് വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയിൽ വിതരണം ചെയ്ത് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറൽ ഡിസീസ് കണ്ട്രോൾ ആൻഡ് ആൻഡ് പ്രിവൻഷൻസും വുക്‌സി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഹൈടെക് കമ്പനിയും ചേർന്നാണ് അതിവേഗത്തിൽ കൊറോണ സാന്നിധ്യം കണ്ടെത്താൻ സാധിക്കുന്ന കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. എട്ട് മുതൽ 15 മിനിറ്റ് സമയത്തിനുളിൽ ഈ രീതി ഉപയോഗിച്ച് ശരീരത്തിൽ കൊറോനയുടേ സാനിധ്യം ഉണ്ടോ എന്ന് കണ്ടെത്താൻ സാസാധിയ്ക്കും എന്ന് സിറ്റി ബ്യൂറോ ഓഫ് സയൻസ് ആൻഡ് ടെക്ൻപ്ലജി വ്യക്തമാക്കി.


ഉയർന്ന സംവേദനക്ഷമത ഉള്ളതിനാൽ കിറ്റ് വളരെ വേഗത്തിൽ ഉപയോഗിക്കാനും. കൊണ്ടുപോകാനും സാധിയ്ക്കും. വലിയ അളവിൽ ന്യുക്ലിക് ടെസ്റ്റ് കിറ്റുകൾ വികസിപ്പിയ്ക്കുകയാണ് ഇപ്പോൾ കമ്പനി. ഒരു ദിവസം 4000 കിറ്റുകൾ ഉൽപാദിപ്പിയ്ക്കാൻ സധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ആദ്യ ബാച്ച് കിറ്റുകൾ ഇതിനോടകം തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

 

Latest News