Sorry, you need to enable JavaScript to visit this website.

 ടെലികോം കമ്പനികള്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥനും സുപ്രിംകോടതിയുടെ കോടതിയലക്ഷ്യവും വിമര്‍ശനവും

ന്യൂദല്‍ഹി- എജിആര്‍ കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികള്‍ക്കും സുപ്രിംകോടതി ഉത്തരവ് മരവിപ്പിച്ച ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥനുമെതിരെ കോടതിയലക്ഷ്യ നോട്ടിസ് നല്‍കി സുപ്രിംകോടതി. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. എജിആര്‍ കുടിശിക അടക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട കമ്പനികള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഭാരതി എയര്‍ടെല്‍,വോഡഫോണ്‍-ഐഡിയ,ടാറ്റാ സര്‍വീസ് എന്നീ കമ്പനികള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.

എജിആര്‍ ഇനത്തില്‍ ഒരൊറ്റ പൈസ ഇതുവരെ സര്‍ക്കാരിലേക്ക് അടക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നത്. പണത്തിന്റെ ശക്തിയുടെ ഫലമാണോ ഇവിടെ കാണുന്നത്. സുപ്രിംകോടതിക്ക് ഒരു വിലയും ഇല്ലേയെന്നും കോടതി ചോദിച്ചു. എജിആര്‍ കുടിശിക ഇനത്തില്‍ മൂന്ന് കമ്പനികളും കൂടി1.47 കോടിരൂപയാണ് അടക്കാനുള്ളത്. കുടിശിക മുഴുവന്‍ മാര്‍ച്ച് 17ന് മുമ്പായി അടക്കണമെന്ന് കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം അടുത്തതവണ വാദം നടക്കുമ്പോള്‍ കമ്പനികളുടെ മേധാവികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
 

Tags

Latest News