Sorry, you need to enable JavaScript to visit this website.

യുവനിരയുടെ ദിനം, ചാമ്പ്യന്‍ പുറത്ത്

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ യുവനിരയുടെ ദിനം. നിലവിലെ ചാമ്പ്യന്‍ റഫായേല്‍ നദാലിനെ ഡൊമിനിക് തിയേമും വെറ്ററന്‍ താരം സ്റ്റാനിസ്‌ലാവ് വാവ്‌റിങ്കയെ അലക്‌സാണ്ടര്‍ സ്വരേവും മുട്ടുകുത്തിച്ചു. ഇരുവരും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും. പഴയ തലമുറയുട പതാകയേന്തി റോജര്‍ ഫെദരറും നോവക് ജോകോവിച്ചുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്. 
ഇരുപത്താറുകാരനായ തിയേം 7-6 (7/3), 7-6 (7/4), 4-6, 7-6 (8/6) നാണ് നദാലിനെ കീഴടക്കിയത്. ഇരുപത്തിരണ്ടുകാരനായ സ്വരേവ് 2014 ലെ ചാമ്പ്യന്‍ വാവ്‌റിങ്കയെ 1-6, 6-3, 6-4, 6-2 ന് കീഴടക്കി. 

Latest News