Sorry, you need to enable JavaScript to visit this website.

ഈ ലെഗ്‌സ്പിന്നര്‍  ചീഫ് സെലക്ടറായേക്കും

ചെന്നൈ - മുന്‍ ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബി.സി.സി.ഐയുടെ ചീഫ് സെലക്ടറായേക്കും. സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്ക് മൂന്നു പേരാണ് രംഗത്തുള്ളത് -ശിവരാമകൃഷ്ണന്‍, വെങ്കിടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ എന്നിവര്‍. നിലവിലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്, ഗഗന്‍ ഖോദ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്. അവശേഷിച്ചവരില്‍ പരായമേറിയയാള്‍ ശിവരാമകൃഷ്ണനാണ്. ബി.സി.സി.ഐ ചട്ടമനുസരിച്ച് ശിവ ചെയര്‍മാനാവാനാണ് സാധ്യത.
1983 ല്‍ പതിനെട്ടാം വയസ്സില്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറിയ ശിവ ഒമ്പത് ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 
 

Latest News