Sorry, you need to enable JavaScript to visit this website.

ആ സീറ്റില്‍ ആരും ഇരിക്കാറില്ല -ചഹല്‍

ഹാമില്‍ടണ്‍ - ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഞ്ചരിക്കുമ്പോള്‍ മഹേന്ദ്ര ധോണി ഇരിക്കാറുള്ള സീറ്റില്‍ ഇപ്പോള്‍ ആരും ഇരിക്കാറില്ലെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ധോണി കൂടെയില്ലാത്തത് കളിക്കാര്‍ക്ക് ദുഃഖമാണെന്ന് ചഹല്‍ പറഞ്ഞു. ബസിന്റെ പിന്നിലാണ് സാധാരണ ധോണി ഇരിക്കാറുള്ളത്.
ടീം ബസില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയിലാണ് ചഹല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, കെ.എല്‍. രാഹുല്‍ തുടങ്ങിയവരുമായി ചഹല്‍ നടത്തുന്ന സംഭാഷണമാണ് വീഡിയോയില്‍. ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കു ശേഷം ധോണി ഇന്ത്യന്‍ കുപ്പായമിട്ടിട്ടില്ല. പുതിയ കരാര്‍ പട്ടികയില്‍ ബി.സി.സി.ഐ ധോണിയെ ഉള്‍പെടുത്തിയിട്ടുമില്ല.
 

Latest News