Sorry, you need to enable JavaScript to visit this website.

അതിശയങ്ങളില്‍ വിശ്വാസം, അദ്ഭുത ജയത്തിനു ശേഷം ഫെദരര്‍

മെല്‍ബണ്‍ - രണ്ടു സെറ്റിന് പിന്നിലായ ശേഷം ഏഴ് മാച്ച് പോയന്റുകള്‍ അതിജീവിച്ച റോജര്‍ ഫെദരര്‍ അഞ്ചു സെറ്റ് ത്രില്ലറില്‍ നൂറാം റാങ്കുകാരന്‍ ടെനിസ് സാന്ദ്‌ഗ്രെനെ കീഴടക്കി. നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചുമായുള്ള സെമി ഫൈനലാണ് അതിന് ഫെദരര്‍ക്ക് കിട്ടിയ സമ്മാനം. 
ഫെദരര്‍ 6-3, 2-6, 2-6, 7-6 (10/8), 6-3 ന് തോല്‍വിയുടെ വക്കില്‍ നിന്ന് വിജയം പിടിച്ചത്. ശാരീരിക വൈഷമ്യങ്ങളാല്‍ പ്രയാസപ്പെട്ട ഫെദരര്‍ നാലാം സെറ്റില്‍ മൂന്നു മാച്ച് പോയന്റുകള്‍ രക്ഷപ്പെടുത്തി. നാലാം സെറ്റിലെ ടൈബ്രേക്കറില്‍ നാല് മാച്ച് പോയന്റുകള്‍ കൂടി സാന്ദ്‌ഗ്രെന്‍ പാഴാക്കി. അഞ്ചാം സെറ്റ് 6-3 ന് ജയിച്ച് ഫെദരര്‍ കണക്കിന് കൊടുത്തു. സംഭവബഹുലമായിരുന്നു മത്സരം. താന്‍ അതിശയങ്ങളില്‍ വിശ്വസിക്കുന്നുവെന്നാണ് മത്സര ശേഷം ഫെദരര്‍ പറഞ്ഞത്. 
നോവക്  6-4, 6-3, 7-6 (7/1) ന് മിലോസ് റാവോനിച്ചിനെ തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ നോവക് ഒരു സെറ്റേ കൈവിട്ടിട്ടുള്ളൂ. 

Latest News