Sorry, you need to enable JavaScript to visit this website.

അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറില്‍ ഹാട്രിക്‌

ഇന്‍ഡോര്‍ - അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ ഹാട്രിക് സ്വന്തമാക്കി മധ്യപ്രദേശിന്റെ രവി യാദവ് ചരിത്രം സൃഷ്ടിച്ചു. ജന്മനാടായ ഉത്തര്‍പ്രദേശിനെതിരായ രഞ്ജി മത്സരത്തിലാണ് രവിയുടെ അത്യുജ്വല നേട്ടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവമാണ് ഇത്. 
193940 ല്‍ ദക്ഷിണാഫ്രിക്കയുടെ റൈസി ഫിലിപ്‌സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ആദ്യ ഓവറില്‍ ഹാട്രിക് നേടിയിരുന്നു. ഈസ്‌റ്റേണ്‍ പ്രോവിന്‍സിനെതിരെ ബോര്‍ഡറിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ റൈസിയുടെ അഞ്ചാം മത്സരമായിരുന്നു അത്. ആദ്യ നാലു കളികളില്‍ ബൗള്‍ ചെയ്തിരുന്നില്ല. 
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ഹാട്രിക് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് രവി. ഇവരില്‍ ജവഗല്‍ ശ്രീനാഥ്, സലില്‍ അങ്കോള, അഭിമന്യു മിഥുന്‍ എന്നിവര്‍ പിന്നീട് ഇന്ത്യന്‍ കുപ്പായമിട്ടു. 

Latest News