Sorry, you need to enable JavaScript to visit this website.

മുഹമ്മദ് കല്ലായി നിര്യാതനായി 

ജിസാന്‍-  കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ്  ഹാരിസ് കല്ലായിയുടെയും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായിയുടേയും  പിതാവ്  കല്ലായി  മുഹമ്മദ് എന്ന നാണി കാക്ക (84) നിര്യാതനായി. പൗര പ്രമുഖനും ദീനീ പ്രവർത്തകനുമായിരുന്ന നാണി കാക്ക മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. കരുവാരക്കുണ്ടിലെ പ്രശസ്ത കുടുംബാംഗമായിരുന്ന പരേതനായ കണ്ണത്ത് കുഞ്ഞാപ്പ ഹാജിയുടെ മകനാണ്. 

ഭാര്യ: പരേതയായ ഫാത്തിമ. മറ്റു മക്കൾ: ഹംസ, ആമിന, ഖദീജ. മരുമക്കൾ: ഉമ്മർ കോയ, കുഞ്ഞിമുഹമ്മദ്.

ചെറുപ്പം മുതലെ മുസ്ലിം ലീഗിനെ നെഞ്ചിലേറ്റിയ അദ്ദേഹം മരണം വരെ മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന്റെ അതിഥിയായിട്ടുണ്ട്. നാണി കാക്കയുടെ വിയോഗത്തോടെ കിഴക്കന്‍ ഏറനാട്ടില്‍ മുസ്ലിം ലീഗ് തറവാട്ടിലെ ഒരു കരുത്തുറ്റ കണ്ണിയെയാണ്  നഷ്ടമായത്. കരുവാരകുണ്ട് കണ്ണത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. 

Latest News