Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനാപകടം: കളമശ്ശേരി സ്വദേശി മരിച്ചു

ജിദ്ദ-യാമ്പു ചെക്‌പോസ്റ്റിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നഖീല്‍ ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്യുന്ന കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മയിലിന്റെ മകന്‍ ഹാഷിം ഇസ്മയില്‍ (26) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിനു പിന്നില്‍ ഇടിച്ചാണ് അപകടം. 11 മാസം മുന്‍പാണ് സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മായില്‍.
ബദര്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യുന്നതിനുള്ള നടപടികളുടെ പൂര്‍ത്തീകരണത്തിന് കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.

 

Latest News