Sorry, you need to enable JavaScript to visit this website.

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം ബ്രയാന്റ് വിമാനാപകടത്തില്‍ മരിച്ചു

ലോസ്ആഞ്ചലസ് -ഐതിഹാസിക ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയാന്റും (41) പതിമൂന്നു വയസ്സുകാരിയായ മകള്‍ ജിയാനയും കാലിഫോര്‍ണിയയില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് കായികലോകത്തെ ദുഃഖത്തിലാഴ്ത്തി. കലബസാസിലെ മഞ്ഞുമൂടിയ കാലാവസ്ഥയാണ് ഇവര്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെടാന്‍ കാരണം. പൈലറ്റും എട്ട് യാത്രക്കാരുമുള്‍പ്പെടെ ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ച ഒമ്പതു പേരും കൊല്ലപ്പെട്ടു. ബ്രയാന്റ് താമസിച്ചിരുന്ന ഓറഞ്ച് കൗണ്ടിയില്‍ നിന്നാണ് ഹെലിക്കോപ്റ്റര്‍ പുറപ്പെട്ടത്. ഞായറാഴ്ച അമേരിക്കന്‍ സമയം പത്തു മണിയോടെയായിരുന്നു ദുരന്തം. ഓറഞ്ച് കോസ്റ്റ് കോളേജ് ബെയ്‌സ്‌ബോള്‍ കോച്ച് ജോണ്‍ ആള്‍ടോബെല്ലിയും മരിച്ചവരില്‍ പെടും. 
ബ്രയാന്റ് തൗസന്റ് ഓക്‌സിലുള്ള തന്റെ മാംബ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കോച്ചിംഗിന് നേതൃത്വം നല്‍കാന്‍ പോവുകയായിരുന്നു.  
എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ബ്രയാന്റിന്റെ പെരുമ ബാസ്‌കറ്റ്‌ബോളിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്താണ്. പതിനെട്ടാം വയസ്സില്‍ എന്‍.ബി.എയില്‍ അരങ്ങേറിയതു മുതല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ഈ കളിക്കാരന്‍ ഇരുപത് വര്‍ഷത്തോളം ലോസ്ആഞ്ചലസ് ലെയ്‌ക്കേഴ്‌സിന് കളിച്ചു. അഞ്ചു തവണ എന്‍.ബി.എ ചാമ്പ്യനായി. 
 

Latest News