Sorry, you need to enable JavaScript to visit this website.

കുവൈത്ത്, ദുബായ് കിരീടാവകാശികൾ റിയാദിൽ

റിയാദ്- കുവൈത്ത്, ദുബായ് കിരീടാവകാശികളായ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസബാഹ്, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം എന്നിവർ റിയാദിലെത്തി. കിംഗ് അബ്ദുൽ അസീസ് ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കാനാണ് ഇരുവരും റിയാദിലെത്തിയത്. റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഇരുവരെയും റിയാദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഒമാൻ സുൽത്താന്റെ പ്രതിനിധിയായി സ്‌പോർട്‌സ് മന്ത്രി ശൈഖ് സഅദ് ബിൻ മുഹമ്മദ് അൽസഅദിയും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

Tags

Latest News