Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ മാറ്റം: മത്സ്യത്തിനും പച്ചക്കറിക്കും വില വർധന

റിയാദ്- കാലാവസ്ഥാ മാറ്റം കാരണം മത്സ്യം, പച്ചക്കറി വിപണിയിൽ വൻ വില വർധന. മത്സ്യങ്ങൾക്ക് കഴിഞ്ഞ ആഴ്ചയേക്കാൾ 20 മുതൽ 50 ശതമാനം വരെ ഈ ആഴ്ച വില വർധന രേഖപ്പെടുത്തി.
കാലാവസ്ഥാ മാറ്റം മൂലം കിഴക്കൻ പ്രവിശ്യയിൽ മത്സ്യ ലഭ്യത കുറഞ്ഞതായി ഖത്തീഫ് സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾ പറഞ്ഞു. കടൽകാറ്റ് ശക്തമായത് കാരണം ബോട്ടുകൾക്ക് കടലിലേക്കിറങ്ങാനായില്ല. ഇത് കാരണം മത്സ്യബന്ധനം തടസ്സപ്പെട്ടെന്ന് മുഹമ്മദ് അൽമുഹൈശി പറഞ്ഞു.
അതേസമയം പച്ചക്കറികൾക്കും 50 മുതൽ 100 ശതമാനം വരെ വില വർധനയുണ്ടായി. കഠിന ശൈത്യം കാരണം പ്രതിദിന ഉൽപാദനത്തിൽ 60 ശതമാനം വരെ കുറവുണ്ടായി. താപനില കൂടുന്നതിനനുസരിച്ച് ഉൽപാദനം വർധിക്കുകയും അത് വിലക്കുറവുണ്ടാക്കുമെന്നും കർഷകർ പറഞ്ഞു. നിലവിലെ വില വർധന താൽക്കാലികമാണ്. വൈകാതെ സ്ഥിരത കൈവരിക്കും. തക്കാളി, വഴുതിന, കാബേജ്, ഖിയാർ, ചെരങ്ങ എന്നിവക്കെല്ലാം ഇപ്പോൾ വിലക്കൂടുതലാണ്.

Tags

Latest News