Sorry, you need to enable JavaScript to visit this website.

ഉംറ തീർത്ഥാടക തായിഫിൽ നിര്യാതയായി

തായിഫ്- കിംഗ് അബ്ദുൽ അസീസ്  ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉംറ തീർത്ഥാടക നിര്യാതയായി. കർണാടക  ഛന്നഗിരി  സ്വദേശി മഹബൂബ ബീവി (76) ആണ് മരിച്ചത്. ജനുവരി 9ന് മകളോടൊപ്പം സ്വാകാര്യ ഗ്രൂപ്പിൽ ഉംറനിർവഹിക്കാൻ എത്തിയതായിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി  ഉംറ സംഘത്തോടൊപ്പം തായിഫിൽ എത്തുകയും ഇബ്‌നു അബ്ബാസ് മസ്ജിദ് സന്ദർശന വേളയിൽ നേഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം ഇന്നലെ മസ്്ജിദുൽ ഹറമിൽ  ളുഹർ നമസ്‌ക്കാരാനന്തരം നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് ശേഷം മക്കയിൽ മറവ് ചെയ്തു. തായിഫ് കെ. എം. സി. സി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നിയമ സഹായത്തിന് രംഗത്തുണ്ടായിരുന്നു.
 

Tags

Latest News