Sorry, you need to enable JavaScript to visit this website.

ഐ ലീഗ് രണ്ടാം ഡിവിഷന് തൃശൂരില്‍ കിക്കോഫ്

തൃശൂര്‍ - ദേശീയ ഐ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തൃശൂരില്‍ തുടക്കമാകും. വൈകീട്ട് 3.15ന് തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമും എഫ്.സി കേരളയും ഏറ്റുമുട്ടും. തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയമാണ് എഫ്.സി കേരളയുടെ ഹോം ഗ്രൗണ്ട്. 
ഹോം, എവേ അടിസ്ഥാനത്തില്‍ മൂന്നു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് സി-യില്‍ എഫ്.സി കേരളക്കു പുറമെ ഐ.എസ്.എല്‍ ടീമുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ തുടങ്ങിയവയുടെ റിസര്‍വ് നിരയും എഫ്.സി ബാംഗളൂര്‍ യുണൈറ്റഡ്, എ.ആര്‍.എ എഫ്.സി അഹമ്മദാബാദ് തുടങ്ങിയ ടീമുകളുമാണ് ഉള്ളത്. തുടര്‍ന്നുള്ള ഹോം മത്സരങ്ങള്‍ ഫെബ്രുവരി 12ന് എഫ്.സി ഗോവയുമായും, മാര്‍ച്ച് 14ന് മുംബൈ സിറ്റി എഫ്.സിയുമായും, മാര്‍ച്ച് ആറിന് എ.ആര്‍.എ എഫ്.സി അഹമ്മദാബാദുമായും, മാര്‍ച്ച് 30ന് എഫ്.സി ബാംഗളൂര്‍ യുണൈറ്റഡുമായും തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പത്രസമ്മേളനത്തില്‍ എഫ്.സി കേരള ഡയറക്ടര്‍ കെ.പി.സണ്ണി, കെ.നവാസ്, ടി.എം.രാമചന്ദ്രന്‍, ടി.ജി.പുരുഷോത്തമന്‍, ഡേവിസ് മൂക്കന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News