Sorry, you need to enable JavaScript to visit this website.

ഇഞ്ചുറി ടൈം പൈനാല്‍ട്ടിയില്‍  ഹൈദരാബാദിന് സമനില

ഹൈദരാബാദ് - ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി ഗോളാക്കി ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ്.സി തോല്‍വി പരമ്പര അവസാനിപ്പിച്ചു. ബോബോയെ പ്രതീക് ചൗധരി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി മാര്‍ക്കൊ സ്റ്റാന്‍കോവിച് ലക്ഷ്യത്തിലെത്തിച്ചതോടെ മുംബൈ സിറ്റി എഫ്.സിയെ അവര്‍ 1-1 ന് തളച്ചു. മുംബൈയും പെനാല്‍ട്ടിയിലൂടെയാണ് ഗോളടിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ നിഖില്‍ പൂജാരിയുടെ കൈയില്‍ പന്ത് കൊണ്ടതിന് കിട്ടിയ പെനാല്‍ട്ടി മുഹമ്മദ് ലാര്‍ബി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 
14 കളികളില്‍ പത്തും തോറ്റ ഹൈദരാബാദ് എഫ്.സിയുടെ മൂന്നാമത്തെ സമനിലയാണ് ഇത്. അവര്‍ അവസാന സ്ഥാനത്തു തുടരുന്നു. ഏക ജയം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെയാണ്. 

Latest News