Sorry, you need to enable JavaScript to visit this website.

സ്‌നേഹം മൂത്ത് കുഞ്ഞിന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് നല്‍കി പ്രവര്‍ത്തകന്‍


ജയ്പൂര്‍- സ്വന്തം പാര്‍ട്ടിക്ക് വേണ്ടി ജയിലില്‍ പോകാന്‍ പോലും മടിയില്ലാത്ത അണികളെ കാണാറുണ്ട്. പാര്‍ട്ടിയെന്നാല്‍ സ്വന്തം ജീവനായി കാണുന്നവര്‍. എന്നാല്‍ രാജസ്ഥാനിലെ ഉദയ്പൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ പാര്‍ട്ടി സ്‌നേഹം കാണിക്കാനായി കുഞ്ഞിന് പാര്‍ട്ടിയുടെ തന്നെ പേരിട്ടു. ഇത് ആദ്യമായിരിക്കും ഇത്തരമൊരു സംഭവം. അദേഹത്തിന്റെ കുഞ്ഞിന് 'കോണ്‍ഗ്രസ് ജെയിന്‍' എന്നാണ് അദേഹം പേരിട്ടിരിക്കുന്നത്.

ഇദേഹത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ രാഗേഷ് ഗോസ്വാമിയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്. കുഞ്ഞിന്റെ ചിത്രത്തിനൊപ്പം ജനനസര്‍ട്ടിഫിക്കറ്റും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ജെയിനിന്റെ ചിത്രവും വാര്‍ത്തയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 

 

Latest News