Sorry, you need to enable JavaScript to visit this website.

ഷരപോവ അസ്തമിക്കുന്നു

മെല്‍ബണ്‍ - തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിലും ആദ്യ റൗണ്ടില്‍ പുറത്തായതോടെ മരിയ ഷരപോവയുടെ കരിയര്‍ അവസാനത്തിലേക്ക്. ഓസ്‌ട്രേലിയന്‍ ഓപണില്‍ പത്തൊമ്പതാം സീഡ് ഡോണി വെകിച്ചിനോട് ഷരപോവ നേരിട്ടുള്ള സെറ്റുകളില്‍ അടിയറവ് പറഞ്ഞു (3-6, 4-6). അടുത്ത ഓസ്‌ട്രേലിയന്‍ ഓപണിന് ഉണ്ടാവുമോയെന്ന് അറിയില്ലെന്നു പറഞ്ഞാണ് മുപ്പത്തിരണ്ടുകാരി കോര്‍ട് വിട്ടത്. 2017 നു ശേഷം ഒരു കിരീടം പോലും നേടാനാവാത്ത ഷരപോവ ഇപ്പോള്‍ ലോക റാങ്കിംഗില്‍ 136 ാം സ്ഥാനത്താണ്. ഉത്തേജക വിലക്കിനു ശേഷം പഴയ പ്രതാപത്തിലേക്കുയരാന്‍ ഷരപോവക്കു സാധിച്ചിട്ടില്ല. പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഷരപോവ അവസാനം ഗ്രാന്റ്സ്ലാം നേടിയത് 2014 ലെ ഫ്രഞ്ച് ഓപണാണ്. 
അഞ്ചു തവണ ഗ്രാന്റ്സ്ലാം ചാമ്പ്യനായ ഷരപോവക്ക് ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപണ്‍ കളിക്കാനായത് സംഘാടകര്‍ വൈല്‍ഡ് കാര്‍ഡ് എന്‍്ട്രി നല്‍കിയതിനാലാണ്. 2008 ല്‍ ഇവിടെ ചാമ്പ്യനായതു കണക്കിലെടുത്തായിരുന്നു ഇത്. 2018 ലെ ഫ്രഞ്ച് ഓപണില്‍ ക്വാര്‍്ട്ടര്‍ ഫൈനലിലെത്തിയതാണ് സമീപകാലത്ത് ഷരപോവയുടെ മികച്ച പ്രകടനം. 
 

Latest News