Sorry, you need to enable JavaScript to visit this website.

82 ശതമാനം പൊസഷന്‍, ബാഴ്‌സ പഴയ ശൈലിയിലേക്ക്

ബാഴ്‌സലോണ - പുതിയ കോച്ച് ക്വികെ സെതിയേന്റെ കീഴില്‍ ബാഴ്‌സലോണ പഴയ ശൈലിയിലേക്ക് പോവുന്നു. വാല്‍വെര്‍ദെയുടെ കീഴില്‍ ചന്തമില്ലാത്ത ശൈലിയാണ് ടീം പിന്തുടര്‍ന്നത്. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലിയണല്‍ മെസ്സിയുടെ ഗോളില്‍ നിലവിലെ ചാമ്പ്യന്മാര്‍ 1-0 ന് ഗ്രനേഡയെ തോല്‍പിച്ചു. 82 ശതമാനമായിരുന്നു മത്സരത്തില്‍ ബാഴ്‌സലോണയുടെ ബോള്‍ പൊസഷന്‍. 2011 ല്‍ പെപ് ഗാഡിയോളയുടെ പരിശീലനത്തില്‍ ബാഴ്‌സലോണ നേടിയ 84 ശതമാനം പൊസഷന്റെ സ്പാനിഷ് ലീഗ് റെക്കോര്‍ഡ് കഷ്ടിച്ചാണ് നഷ്ടപ്പെട്ടത്. 1005 പാസുകളാണ് ടീം കൈമാറിയത്. റയല്‍ ബെറ്റിസിനെതിരെ 788 പാസുകള്‍ കൈമാറിയ ഈ സീസണിലെ റെക്കോര്‍ഡ് ഏറെ വ്യത്യാസത്തില്‍ തകര്‍ത്തു. ഒരു തവണ മാത്രമാണ് ഗ്രനേഡക്ക് ബാഴ്‌സലോണ പോസ്റ്റിലേക്ക് പന്തടിക്കാനായത്. മെസ്സി ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ഭാഗ്യത്തിന് അത് പോസ്റ്റിനിടിച്ച് തെറിച്ചു.
പുതിയ കോച്ചിനു കീഴിലും ഒരു കാര്യം മാത്രം മാറിയില്ല. ഗോള്‍ കണ്ടെത്താന്‍ മെസ്സി തന്നെ വേണ്ടി വന്നു. ബാഴ്‌സലോണയുടെ പാസിംഗ് ശൈലിയുടെ സ്വയം പ്രഖ്യാപിത ആരാധകനായിരുന്നു സെതിയേന്‍. 

Latest News