Sorry, you need to enable JavaScript to visit this website.

സൗദി അറാംകോ ഈ വർഷം 401 ബില്യൺ ലാഭം നേടുമെന്ന് പ്രതീക്ഷ

റിയാദ് - പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അറാംകോ ഈ വർഷം 401 ബില്യൺ റിയാൽ ലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അൽറാജ്ഹി കാപിറ്റൽ പറഞ്ഞു. 


2019 ൽ അറാംകോ 361 ബില്യൺ റിയാൽ ലാഭം നേടിയതായാണ് കണക്കാക്കുന്നത്. ഈ വർഷം കമ്പനി ലാഭം ഉയരും. 2018 ൽ അറാംകോ 416 ബില്യൺ റിയാൽ ലാഭം നേടിയിരുന്നു. ഈ കൊല്ലം ലാഭവിഹിതമായി 80 ബില്യൺ ഡോളർ (300 ബില്യൺ റിയാൽ) ലാഭ വിഹിതമായി ഓഹരിയുടമകൾക്ക് കമ്പനി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ഓഹരി വിലയുടെ 3.6 ശതമാനം മുതൽ 4.6 ശതമാനം വരെ ലാഭ വിഹിതം കമ്പനി ഈ വർഷം വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. സൗദി അറാംകോയുടെ അനുയോജ്യമായ ഓഹരി വില 37.5 റിയാലാണ്. നിലവിലെ ഓഹരി മൂല്യത്തിന്റെ 8.4 ശതമാനം കൂടുതലാണിത്. ഈ വർഷം പ്രതിദിനം 10.3 ദശലക്ഷം ബാരൽ തോതിലാകും കമ്പനിയുടെ എണ്ണയുൽപാദനം എന്നാണ് കണക്കാക്കുന്നത്. ഒരു ബാരൽ എണ്ണക്ക് ശരാശരി 61.3 ഡോളർ തോതിൽ വില ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം കമ്പനി 300 ബില്യൺ റിയാൽ ലാഭ വിഹിതമായി വിതരണം ചെയ്യുമെന്ന് കണക്കാക്കുന്നത്. മറ്റു എണ്ണ കമ്പനികളെ അപേക്ഷിച്ച് ഓഹരിയുടമകൾക്ക് ലാഭ വിഹിതം വിതരണം ചെയ്യുന്നതിനുള്ള ശേഷി സൗദി അറാംകോക്കുണ്ട്. മറ്റു പല കമ്പനികളും ലാഭ വിഹിതം വിതരണം ചെയ്യുന്നതിന് വായ്പകളെടുക്കുന്നത് പതിവാണ്. 

Tags

Latest News