Sorry, you need to enable JavaScript to visit this website.

അൽഅറൂബ പാലം ഉദ്ഘാടനം ചെയ്തു

പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡുമായി ബന്ധിപ്പിക്കുന്ന അൽഅറൂബ പാലം റിയാദ് പ്രവിശ്യാ സെക്രട്ടറി പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ഉദ്ഘാടനം ചെയ്ത ശേഷം നടന്ന് വീക്ഷിക്കുന്നു

റിയാദ്- തഖസ്സുസിയിൽ പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡുമായി ബന്ധിപ്പിക്കുന്ന അൽഅറൂബ പാലം റിയാദ് പ്രവിശ്യ സെക്രട്ടറി പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് തുറന്നുകൊടുത്തു. ശേഷം അദ്ദേഹവും ഉദ്യോഗസ്ഥരും പാലം സന്ദർശിക്കുകയും ചെയ്തു.
ആറുവരി പാതയുള്ള ഈ പാലത്തിൽ നാലു സർവീസ് റോഡുകളാണുള്ളത്. 610 മീറ്റർ നീളവും 26 മീറ്റർ വീതിയുമുണ്ട്.
 ഒരു വർഷം മുമ്പാണ് പാലത്തിന് റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് തറക്കല്ലിട്ടത്. ഒരു വർഷത്തോളം സർവീസ് റോഡുകളിലൂടെയായിരുന്നു ഗതാഗതം തിരിച്ചുവിട്ടിരുന്നത്. 


 

Tags

Latest News