Sorry, you need to enable JavaScript to visit this website.

ബുധനാഴ്ച ദമാമിൽ സൈറൺ മുഴങ്ങും

ദമാം- ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് കിഴക്കൻ പ്രവിശ്യയിൽ സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സ്ഥാപിച്ച സൈറണുകൾ വൈകാതെ മുഴക്കുന്നതിന് ഒരുക്കങ്ങൾ നടന്നുവരികയാണ്. സൈറണുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമാണിത്. സെപ്റ്റംബറിൽ റിയാദിലും അൽഖർജിലും ദിലമിലും ദർഇയ്യയിലും സൈറൺ മുഴക്കം പരിശോധിച്ചിരുന്നു. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളെ അറിയിക്കുന്നതിന് എല്ലാ നഗരങ്ങളിലും നേരത്തെ സ്ഥാപിച്ച സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനാണ്  നടപടി.

Tags

Latest News