Sorry, you need to enable JavaScript to visit this website.

 ഗ്വിയര്‍മോ ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍

കൊച്ചി- കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായി ഗ്വിയര്‍മോ സാഞ്ചസിനെ നിയമിച്ചു. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി 13 വര്‍ഷത്തിലേറെ പരിശീലന പരിചയമുള്ള, ഗിഗ്വിയര്‍മോ ഒര്‍ലാന്‍ഡോ സിറ്റി എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ എത്തിയത്   അമേരിക്കന്‍ ഐക്യനാടുകളിലെ സോക്കര്‍ ഫെഡറേഷനില്‍ നിന്ന് 'എ' ലൈസന്‍സ് നേടിയ അദ്ദേഹം അമേരിക്കയിലെ കാപ്പെല്ല സര്‍വകലാശാലയില്‍ നിന്ന് സ്പോര്‍ട്സ് സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദധാരി കൂടിയാണ്.'കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തില്‍ ചേരുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഗ്വിയര്‍മോ പറഞ്ഞു.കൊച്ചിയിലെ ഫുട്ബോളിനോടുള്ള അഭിനിവേശം അതിശയകരമാണ്, തങ്ങളുടെ പൊതു ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്നതിന് ഈ ടീമിലെ ഓരോ അംഗങ്ങളോടുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്നുംഗ്വിയര്‍മോ പറയുന്നു.പുതിയ സഹ പരിശീലകന്റെ വരവോടെ തങ്ങളുടെ സപോര്‍ട്ടിംഗ് സ്റ്റാഫിന്റെ  മൂല്യം  വര്‍ധിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഈല്‍കോ ഷട്ടോറി പറഞ്ഞു.കായികരംഗത്തെക്കുറിച്ചുള്ള  ശക്തമായ അറിവും, കളിക്കാരെ  സഹായിക്കാന്‍ സാധിക്കുന്ന മന:ശാസ്ത്രപരമായ ബിരുദം പോലുള്ള മറ്റ് ഗുണങ്ങളും അദ്ദേഹത്തിനുണ്ട്.    ഇതിനെല്ലാം മുകളില്‍, അദ്ദേഹം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, കൂടാതെ ലീഗിനെക്കുറിച്ച് നല്ല ധാരണയുമുണ്ട്. അദ്ദേഹം  കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഈല്‍കോ ഷട്ടോറി പറഞ്ഞു.
    

Latest News