Sorry, you need to enable JavaScript to visit this website.

ഹാരിയും മേഗനും രാജപദവികള്‍ ഉപേക്ഷിക്കും, 3.1 മില്യണ്‍ ഡോളര്‍ തിരിച്ചുനല്‍കും ; പ്രഖ്യാപിച്ച് കൊട്ടാരം


ലണ്ടന്‍- ബ്രിട്ടണ്‍ രാജകുമാരന്‍ ഹാരിയും ഭാര്യ മേഗനും രാജപദവികള്‍ ഉപേക്ഷിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ച് ബെക്കിങാം കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. രണ്ട് പേരും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നത് നിര്‍ത്തുമെന്നും തീരുമാനം മാര്‍ച്ച് മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും കൊട്ടാരം അറിയിച്ചു.

രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം തന്നെ ഇരുവരും നേരത്തെ ചെലവിട്ട പണം 3.1 മില്യണ്‍ ഡോളര്‍ അഥവാ 22 കോടിരൂപ തിരിച്ചടക്കുമെന്നും അറിയിച്ചു. സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന് രണ്ട് പേരെയും മാറ്റിനിര്‍ത്തുമെന്നും കൊട്ടാരം വ്യക്തമാക്കി. അതേസമയം ഹാരി-മേഗന്‍ ദമ്പതികളുടെ താമസവും സുരക്ഷയും സംബന്ധിച്ച വിശദീകരണങ്ങള്‍ കൊട്ടാരം ഇപ്പോള്‍ നടത്തിയിട്ടില്ല. ഫ്രാഞ്ചൈസി ഫീക് ,റോയല്‍റ്റി തുകയും അനുവദിക്കുമോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
 

Latest News