Sorry, you need to enable JavaScript to visit this website.

20 മിനിറ്റില്‍ ഹാട്രിക്കോടെ ഗോളടി വീരന്‍ അരങ്ങേറി

ചാമ്പ്യന്‍സ് ലീഗില്‍ ഗോളടി വീരനായി മാറിയ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലാന്റ് ജര്‍മന്‍ ലീഗില്‍ ഉജ്വലമായി അരങ്ങേറി. ബൊറുഷ്യ ഡോര്‍ട്മുണ്ടിനു വേണ്ടി 20 മിനിറ്റില്‍ പത്തൊമ്പതുകാരന്‍ ഹാട്രിക് പൂര്‍ത്തിയാക്കി ഓഗ്‌സ്ബര്‍ഗിനെതിരെ പിന്നിലായ ശേഷം ഡോര്‍ട്മുണ്ട് 5-3 ന് ജയിച്ചു. ടീം 1-3 ന് പിന്നില്‍ നില്‍ക്കെയാണ് ഹാലാന്റ് പകരക്കാരനായി വരുന്നത്. വെറും മൂന്നു മിനിറ്റിനകം ആദ്യ ഗോളടിച്ചു. 20 മിനിറ്റ് പിന്നിടും മുമ്പെ രണ്ടു ഗോള്‍ കൂടി നേടി. 
ഈ സീസണില്‍ ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിനു വേണ്ടി 22 കളികളില്‍ 28 ഗോളടിച്ചിരുന്നു ഹാലാന്റ്. ഈ സീസണില്‍ ആറാമത്തെ ഹാട്രിക്കാണ് ഇത്. 

Latest News