Sorry, you need to enable JavaScript to visit this website.

ജൈത്രയാത്ര തുടര്‍ന്ന് റയല്‍, ലാ ലിഗയില്‍ ഒന്നാം സ്ഥാനം

ബാഴ്‌സലോണ - സൗദി അറേബ്യയില്‍ നിന്ന് സ്പാനിഷ് സൂപ്പര്‍ കപ്പുമായി എത്തിയ റയല്‍ മഡ്രീഡ് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കുതിപ്പ് തുടരുന്നു. കസിമീരോയുടെ ഇരട്ട ഗോളില്‍ അവര്‍ സെവിയയെ 2-1 ന് തോല്‍പിച്ചു. ഇതോടെ റയല്‍ ഒന്നാമത്തെത്തി. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് ഗ്രനേഡയുമായി ഏറ്റുമുട്ടുകയാണ്. അമ്പത്തേഴാം മിനിറ്റിലായിരുന്നു കസിമീരോയുടെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വാറില്‍ നിഷേധിക്കപ്പെട്ട ലൂക് ഡിയോംഗ് അറുപത്തിനാലാം മിനിറ്റില്‍ ഗോള്‍ മടക്കി. അഞ്ചു മിനിറ്റിനു ശേഷം കസിമീരൊ ഹെഡറിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. 


 

Latest News