Sorry, you need to enable JavaScript to visit this website.

പെപ്പിന്റെ ജന്മദിനത്തില്‍ സിറ്റിക്ക് തിരിച്ചടി

ലണ്ടന്‍ - കോച്ച് പെപ് ഗാഡിയോളയുടെ നാല്‍പത്തൊമ്പതാം ജന്മദിനത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. സെര്‍ജിയൊ അഗ്വിരോയുടെ ഇരട്ട ഗോളിനും സിറ്റിക്ക് വിജയം നല്‍കാനായില്ല. ഇഞ്ചുറി ടൈമില്‍ ഫെര്‍ണാണ്ടിഞ്ഞൊ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ചതോടെ ക്രിസ്റ്റല്‍ പാലസുമായി സിറ്റി 2-2 സമനില വഴങ്ങി. ആദ്യ പകുതിയില്‍ പിന്നിലായ സിറ്റിക്കു വേണ്ടി 82, 87 മിനിറ്റിലാണ് അഗ്വിരൊ സ്‌കോര്‍ ചെയ്തത്. ഒരു മത്സരം കുറവ് കളിച്ചിട്ടും ലിവര്‍പൂളിനെക്കാള്‍ 13 പോയന്റ് പിന്നിലായി സിറ്റി. കഴിഞ്ഞ സീസണില്‍ ഇതേ മത്സരം ക്രിസ്റ്റല്‍ പാലസ് ജയിച്ചിരുന്നു.
ആഴ്‌സനല്‍-ഷെഫീല്‍ഡ് യുനൈറ്റഡ് (1-1) ടോട്ടനം-വാറ്റ്ഫഡ് (0-0) മത്സരങ്ങളും സമനിലയായത് ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് ഗുണം ചെയ്യും. ലിവര്‍പൂള്‍ ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടുകയാണ്.  

Latest News