Sorry, you need to enable JavaScript to visit this website.

തിരിച്ചുവരവിൽ മഹാദ്ഭുതം, സാനിയ സഖ്യത്തിന് കിരീടം

ഹൊബാര്‍ട് - രണ്ട് വര്‍ഷത്തിലേറെ വിട്ടുനിന്ന ശേഷമുള്ള തിരിച്ചുവരവില്‍ സാനിയ മിര്‍സക്ക് ഐതിഹാസിക നേട്ടം. ഹൊബാര്‍ട് ടെന്നിസിന്റെ ഡബ്ള്‍സില്‍ സാനിയയും ഉക്രൈന്‍കാരി നാദിയ കിചെനോക്കും ചാമ്പ്യന്മാരായി. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും മെച്ചപ്പെട്ട സാനിയ-നാദിയ സഖ്യം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ രണ്ടാം സീഡ് ചൈനയുടെ ഷുവായ് പെംഗ്- ഷുവായ് ഷാംഗ് സഖ്യത്തെ തകര്‍ത്തു. രണ്ടാം സെറ്റില്‍ 0-3 ന് പിന്നിലായ ശേഷമാണ് സാനിയ സഖ്യത്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 6-4, 6-4.
ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിക്കാന്‍ സൂപ്പര്‍ ടൈബ്രേക്കര്‍ വേണ്ടി വന്നുവെങ്കിലും സാനിയയും നാദിയയും സെമി ഫൈനലില്‍ തമാര സിദാന്‍സെക്-മേരി ബൂസ്‌കോവ സഖ്യത്തെ 7-6 (7-3), 6-2 ന് തോല്‍പിച്ചു. ഷുവായ് പെംഗും ഷുവായ് ഷാംഗും മത്സര പരിശീലനമില്ലാതെയാണ് ഫൈനല്‍ കളിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഈ ജോഡിക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഹെതര്‍ വാട്‌സന്റെ പരിക്കാണ് ഇവര്‍ക്ക് വാക്കോവര്‍ കിട്ടാന്‍ കാരണം. സെമി ഫൈനലില്‍ ബെല്‍ജിയത്തിന്റെ ആലിസന്‍ വാന്‍ ഉയ്റ്റ്വാങ്ക് ശ്വാസതടസ്സം കാരണം പിന്മാറി. 

Latest News