Sorry, you need to enable JavaScript to visit this website.

വണ്‍ സ്ലാം വണ്ടര്‍ വിടവാങ്ങുന്നു

മെല്‍ബണ്‍ - തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിനു ശേഷം മുന്‍ ചാമ്പ്യന്‍ കരൊലൈന്‍ വോസ്‌നിയാക്കി വിടവാങ്ങുന്നു. ദീര്‍ഘകാലം ഒന്നാം നമ്പറായിരുന്ന ഡെന്മാര്‍ക്കുകാരി ഇപ്പോള്‍ ലോക റാങ്കിംഗില്‍ മുപ്പത്തഞ്ചാം സ്ഥാനത്താണ്. ഗ്രാന്റ്സ്ലാം നേടാനാവാത്ത ഒന്നാം നമ്പറെന്ന കുപ്രസിദ്ധി 2018 ലെ ഓസ്‌ട്രേലിയന്‍ ഓപണിലാണ് വോസ്‌നിയാക്കി അവസാനിപ്പിച്ചത്. 2010 ലും 2011 ലും ലോക ഒന്നാം നമ്പറായിരുന്നുവെങ്കിലും ആദ്യ ഗ്രാന്റ്സ്ലാം 2018 ലായിരുന്നു. വോസ്‌നിയാക്കിയുടെ കരിയറിലെ ഏക ഗ്രാന്റ്സ്ലാമും അതു തന്നെ.   
വോസ്‌നിയാക്കിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗമുണ്ടെന്ന് 2018 ല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതല്ല വിടവാങ്ങാന്‍ കാരണമെന്ന് ഇരുപത്തൊമ്പതുകാരി വെളിപ്പെടുത്തി. മുന്‍ എന്‍.ബി.എ താരമായ ഭര്‍ത്താവ് ഡേവിഡ് ലീയുമൊത്ത് കുടുംബമാരംഭിക്കാനാണ് പദ്ധതി. വിരമിക്കുന്നതിന്റെ ഭാഗമായി വോസ്‌നിയാക്കിയും മുന്‍ ലോക ഒന്നാം നമ്പറായ ഉറ്റ സുഹൃത്തും ഇക്കഴിഞ്ഞ ഓക്‌ലന്റ് ഓപണില്‍ ഡബ്ള്‍സ് കളിച്ചിരുന്നു. ഇരുവരും ഫൈനല്‍ വരെ മുന്നേറി. കോര്‍ടില്‍ താന്‍ ഏറ്റവും ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതെന്ന് വോസ്‌നിയാക്കി പറഞ്ഞു. 

Latest News