Sorry, you need to enable JavaScript to visit this website.

ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

ന്യൂദൽഹി- വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയാകും പുതിയ അധ്യക്ഷൻ. ജനുവരി 20 ന്അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോൾ ജെ. പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായിതെരഞ്ഞെടുക്കാനാണ് തീരുമാനം. അമിത്ഷായുടെ വിശ്വസ്തൻ ഭൂപേന്തർ യാദവ്‌വർക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും. ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാർട്ടി അധ്യക്ഷപദവി തുടർന്നും കൈയാളുന്നതിന്റെ അഭംഗി അമിത്ഷാ തന്നെയാണ് ബിജെപി നേതൃയോഗത്തിൽ ഉന്നയിച്ചത്. പാർട്ടിയുടെ ചരടുകളെല്ലാം തുടർന്നും തന്റെ കൈയിൽ തന്നെനിലനിർത്തും വിധം പരിഹാരവും അമിത്ഷാ തന്നെ മുന്നോട്ട് വെച്ചു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയോ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിശിവരാജ് സിംഗ് ചൗഹാനെയോ അധ്യക്ഷനാക്കണം എന്ന ഒരു വിഭാഗത്തിന്റെ താത്പര്യംകൂടിയാണ് ഫലത്തിൽ അമിത്ഷാ മുളയിലെ നുള്ളിയത്. ജനുവരി 20 ന് അധ്യക്ഷപദവിയിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ജെ.പി നദ്ദയെ അധ്യക്ഷനായി ഐകകണ്‌ഠ്യേനതെരഞ്ഞെടുക്കാനാണ് ധാരണ. ആർഎസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ജെ.പി നദ്ദയ്ക്ക് ഉണ്ട്. നിലവിൽ വർക്കിംഗ് പ്രസിഡന്റായ ജെ. പി നദ്ദയുടെനേതൃത്വത്തിൽ പാർട്ടി ദേശീയ നേതൃസമിതികളും പുനഃസംഘടിപ്പിക്കും. അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദർ സിംഗ് അധികാര കേന്ദ്രം ആകുംവിധമാകും സംഘടന ചുമതലകളുടെ ക്രമീകരണം.
 

Tags

Latest News