മക്ക- മക്കയിലെ കുദയ്യിലെ സംസം ബോട്ടിലിംഗ് പ്ലാന്റിൽനിന്ന് പണം നൽകി സംസം വെള്ളം ഇനി മുതൽ ലഭിക്കില്ലെന്ന് നാഷണൽ വാട്ടൽ കമ്പനി അറിയിച്ചു. പകരം മദാ നെറ്റ്വർക്കിന്റെ ബാങ്ക് കാർഡുകൾ വഴി മാത്രമേ സംസം വാങ്ങാനാവൂ. ഡിജിറ്റൽ പണമിടപാടിന് സാധിക്കാത്തതിനാൽ ഹാജിമാരെയും ഉംറക്കാരെയും ഇതിൽനിന്നൊഴിവാക്കിയിട്ടുണ്ട്. അവർക്ക് പണം നൽകി സംസം വാങ്ങാവുന്നതാണ്. കറൻസി ഇടപാടുകൾ കുറച്ച് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ നടപടി.
മലയാളം ന്യൂസ് വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക