Sorry, you need to enable JavaScript to visit this website.

ലദീദാ നീ എനിക്ക് അഭിമാനം; വൈറലായി ഉപ്പയും മകളും

കോഴിക്കോട്- പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയിലെ ജാമിഅ മില്ലിയയില്‍ സമരം ചെയ്യുന്ന മലയാളി പെണ്‍കുട്ടി സഖ് ലൂന് പിതാവ് അയച്ച സന്ദേശം സമൂഹമാധ്യമങ്ങളില്‍  വൈറലായി.

ലദീദാ നീ എനിക്ക് അഭിമാനം തോന്നുന്നു. ഈമന്‍ മുറുകെ പിടിക്കണം, ഒരിക്കലും ഇസ്ലാം കൈവിടരുത് ഈ ത്യാഗം വെറുതെയാവില്ല. അല്ലാഹു നമ്മെ എല്ലാവരെയും സ്വര്‍ഗത്തിലാക്കട്ടെ ആമീന്‍..

ഇതിന് മറുപടിയായി സമരം ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ..കൂടിപ്പോയാല്‍ നമ്മുടെ ജീവന്‍ നഷ്ടപ്പെടും. അത് ഞങ്ങള്‍ പണ്ടേ പടച്ചോന് വേണ്ടി സമര്‍പ്പിച്ചതാണെന്നായിരുന്നു മകളുടെ മറുപടി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിഅ വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായാണ് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത്. ലദീദയടക്കമുള്ള നിരവധി മലയാളി വിദ്യര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/12/16/ladeeda3.jpg

ലദീദയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഫോണില്‍ ഒരുപാട് പേര് വിളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ അവസ്ഥ കാരണം പ്രിയപ്പെട്ടവരോട് പോലും ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.പല മാധ്യമങ്ങളും ലൈവില്‍ കിട്ടാന്‍ ശ്രമിച്ചു. ഫോണ്‍ നെറ്റ്വര്‍ക്ക് അടക്കം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു. ഒരുപാട് അക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടെയുള്ള പലരും ക്രൂരമായി തന്നെ മര്‍ദിക്കപ്പെട്ടു. ഹോസ്പിറ്റലില്‍ നിന്നും പലരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എല്ലാര്‍ക്കും ശാരീരിക വേദനയും മറ്റു പ്രയാസങ്ങളും ധാരാളമുണ്ട്. എന്നാല്‍ ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ല.സമരം ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ..വരും ദിവസങ്ങളില്‍ ഇന്‍ഷാ അല്ലഹ് നമുക്ക് വീണ്ടും ഏറ്റുമുട്ടാം. കൂടിപ്പോയാല്‍ നമ്മുടെ ജീവന്‍ നഷ്ടപ്പെടും. എന്നാല്‍ അത് ഞങ്ങള്‍ പണ്ടേ പടച്ചോന് വേണ്ടി സമര്‍പ്പിച്ചതാണ്. എല്ലാരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം. കൂടെ നില്‍ക്കുന്ന എല്ലാവരോടും സ്നേഹം.
(ഇത് പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോര്‍ത്ത ഭയക്കാന്‍...)

Many tried to contact me through phone. Couldn't talk even with my dears due to the situation here. Many media tried to connect with us. But phone networks are blocked. Me and my colleagues were attacked and manhandled. Many of them were taken in to custody by Delhi police. They are having much body pain and other difficulties. But the warmth of this protest is easing these difficulties and pain.

And We have only started this protest, Insha allah, we will confront face to face again in coming days. We may loose our lives as a consequence, but we have submitted our lives before god almighty. Need duas and support from everyone of you.
love to all

 

 

 

Latest News