Sorry, you need to enable JavaScript to visit this website.

മോഡിയുടെ നാട്ടില്‍ ഏറ്റവും വലിയ സ്‌റ്റേഡിയവും

അഹമ്മദാബാദ് - ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉയരുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അടുത്ത വര്‍ഷം ആദ്യ രാജ്യാന്തര മത്സരം അരങ്ങേറിയേക്കും. മൊതേര സ്‌റ്റേഡിയമാണ് പുതുക്കിപ്പണിത് 1,10,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ കളിക്കളമാക്കി മാറ്റുന്നത്. 700 കോടിയോളം രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഇപ്പോള്‍ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. ഇവിടെ ഒരു ലക്ഷത്തോളം പേര്‍ക്കിരിക്കാം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റേഡിയം. ഒരു ലക്ഷത്തോളം പേര്‍ക്കിരിക്കാമായിരുന്ന ഈ സ്റ്റേഡിയം വ്യാപകമായ നവീകരണത്തെത്തുടര്‍ന്ന് 66,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയമാക്കി മാറ്റിയിരുന്നു. 
പുതിയ കളിക്കളത്തിന് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാണ് പേരിടുന്നത്. മാര്‍ച്ചില്‍ ഏഷ്യ ഇലവന്‍-ലോക ഇലവന്‍ മത്സരത്തോടെയാവും സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുക. എഴുപതിലേറെ കോര്‍പറേറ്റ് ബോക്‌സുകള്‍ സ്‌റ്റേഡിയത്തിലുണ്ടാവും. നാല് ഡ്രസ്സിംഗ് റൂമുകള്‍, ഒരു ക്ലബ് ഹൗസ്, ഒളിംപിക് സൈസ് നീന്തല്‍ക്കുളം എന്നിവയും സ്റ്റേഡിയത്തിന്റെ ഭാഗമായിരിക്കും. 2017 ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 
 

Latest News