Sorry, you need to enable JavaScript to visit this website.

ആക്റ്റീവ സ്‌പോർട്‌സ് മീറ്റ്; ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാർ

ആക്റ്റീവ സ്‌പോർട്‌സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ ബ്ലൂ ടീം.

റിയാദ് - റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത കായികമേള ആക്റ്റീവ സ്‌പോർട്‌സ് മീറ്റ് സമാപിച്ചു. 
സലഫി മദ്രസ നസീം, അബ്ദുല്ലാഹ് ബിൻ മാസ് ഊദ് തഹ്ഫിദുൽ ഖുർആൻ നസീം, മദ്രസത്തു തൗഹീദ് സുലൈ, ദാർ അൽ ഫിത്‌റ മലാസ്, മദ്രസ്സത്തുൽ മുനീറ മലാസ്, തഹ്ഫിദുൽ ഖുർആൻ ബത്ഹ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും 240 വിദ്യാർത്ഥികൾ മേളയിൽ മാറ്റുരച്ചു. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി റണ്ണിങ് റെയ്‌സ്, ഫുട്‌ബോൾ, കസേരക്കളി, ഫ്രോഗ് ജംപ്, കബഡി, ബൗളിങ്, ബ്ലൈൻഡ് വാക്കിങ്, സാക്ക് റെയ്‌സ്, സ്പൂൺ റെയ്‌സ് തുടങ്ങി 22 ഇനങ്ങളിലാണ് മത്സരം നടന്നത്. 
ഖർജ് റോഡിലെ അൽ രാഖി ഇസ്തിറാഹയിൽ നടന്ന മേളയിൽ 133 പോയിന്റ് നേടി ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യന്മാരായി. 130 പോയിന്റ് നേടി യെല്ലോ ഗ്രൂപ്പ് രണ്ടാം സ്ഥാനവും ഗ്രീൻ (104), റെഡ് (84) ഗ്രൂപ്പുകൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി.


ആൺകുട്ടികൾക്കായി നടന്ന മത്സരങ്ങളിൽ മെഷാൽ (സീനിയർ), മുആദ് മുഹിയുദ്ദീൻ (ജൂനിയർ), മാഹിൻ യാസർ (സബ് ജൂനിയർ) മുഹമ്മദ് ശയ്യാൻ (കിഡ്‌സ്) എന്നിവരും, പെൺകുട്ടികൾക്കായി നടന്ന മത്സരങ്ങളിൽ ശസ്മിൻ ഫിറോസ് (സീനിയർ), സാറാ സന (സബ് ജൂനിയർ), നസ്മിൻ സൈനുദ്ധീൻ (ജൂനിയർ), ലയൻ യമ്‌ന യൂനുസ് (കിഡ്‌സ്) വ്യക്തിഗത ചാമ്പ്യന്മാരായി. രക്ഷിതാക്കൾക്ക് വേണ്ടി നടന്ന റണ്ണിങ് റെയ്‌സ് മത്സരത്തിൽ മൊയ്തു അരൂർ (ഒന്ന്), ഉബൈദ് കണ്ണൂർ (രണ്ട്), ഡോ: റജബ് (മൂന്ന്) എന്നിവർ ജേതാക്കളായി. 
കമ്പവലി മത്സരത്തിൽ നസീം ഒന്നും ബത്ഹ രണ്ടും മലാസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.


വിജയികൾക്ക് ആർ.ഐ.സി.സി കൺവീനർ എഞ്ചി. ഉമർ ശരീഫ്, അഷ്‌റഫ് രാമനാട്ടുകര, ഷനൂജ് അരീക്കോട്, ശിഹാബ് മണ്ണാർക്കാട്, റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ അഡ്വ. ഹബീബ് റഹ്മാൻ, എഡ്യുക്കേഷൻ വിങ് ചെയർമാൻ എഞ്ചി. അബ്ദു റഹീം, ഫിറോസ് കോഴിക്കോട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹബീബ് സ്വലാഹി ജുമുഅ ഖുത്തുബ നിർവ്വഹിച്ചു.
മേളക്ക് എഡ്യുക്കേഷൻ വിങ് കൺവീനർ അബ്ദുൾ ലത്തീഫ് കടുങ്ങല്ലൂർ, ഷാനിദ് കോഴിക്കോട്, മൊയ്തു അരൂർ, അഷ്‌റഫ് തേനാരി, ബഷീർ കുപ്പോടാൻ, അമീർ കോട്ടക്കൽ, അജ്മൽ കള്ളിയൻ, അർഷാദ് ആലപ്പുഴ, ഷാഫി കല്ലമ്പലം, നസ്വീഹ് അബ്ദുറഹ്മാൻ, മഹ്‌റൂഫ് കൂൾടെക്ക്, അക്ബർ അലി, മുനീർ പപ്പാട്ട്, സയ്യിദ് അൻവർ, അബൂബക്കർ ആലുവ, യാസർ ഹികമി, ശബീഹ വാഴക്കാട്, സുനീറ കടുങ്ങല്ലൂർ, അഷ്രിൻ കൊച്ചി, നിഖില , ഫാത്വിമ മാവൂർ, മുഫീദ, ഫാത്വിമ കോഴിക്കോട്, ആബിദ കണ്ണൂർ, ഡോ. ആമിന, സമീഹ എറണാകുളം, സുമയ്യ എറണാകുളം , ശബ്‌ന വയനാട്, ശാസിയ ടീച്ചർ, സോണിയ കോഴിക്കോട്, സഫീറ ഫറോക്ക്, റജുല നിലൻബൂർ, റജീന ടീച്ചർ, ഫെബിൻ, ആലിയ എന്നിവർ നേതൃത്വം നൽകി.

 

 

Tags

Latest News